തിരുവനന്തപുരം:സർവകലാശാലകളിൽ അറിവിന്റെ വെളിച്ചം പകരുന്ന അധ്യാപകരുടെ അവകാശങ്ങൾ കവർന്നെടുക്കാൻ 'അച്ചടിപ്പിഴവുകൾ' എന്ന പേരിൽ ഭരണപരമായ കുടിലായ അടവുകൾ പയറ്റുന്നവർക്ക് കനത്ത തിരിച്ചടിയുമായി സുപ്രീം കോടതിയുടെ സുപ്രധാന വിധി. റിക്രൂട്ട്മെന്റ് വിജ്ഞാപനങ്ങളിൽ വന്നുപോകുന്ന ടൈപ്പോഗ്രാഫിക്കൽ പിഴവുകളുടെ പേര് പറഞ്ഞ് അധ്യാപകർക്ക് അർഹമായ യു.ജി.സി (UGC) ശമ്പള സ്കെയിലും മറ്റ് ആനുകൂല്യങ്ങളും നിഷേധിക്കാൻ സർവകലാശാലകൾക്ക് യാതൊരു അവകാശവുമില്ലെന്ന് പരമോന്നത കോടതി വ്യക്തമാക്കിയിരിക്കുന്നു.
ഉത്തരാഖണ്ഡ് സംസ്കൃത സർവകലാശാലയിലെ അസോസിയേറ്റ് പ്രൊഫസർ യാഷ് മിത്തലിന് നിയമന തീയതി മുതൽ അർഹമായ ശമ്പള സ്കെയിലും കുടിശ്ശികയും നൽകാൻ ഉത്തരവിട്ടുകൊണ്ടാണ് ജസ്റ്റിസ് അരവിന്ദ് കുമാർ, ജസ്റ്റിസ് വിപുൽ എം. ......
മുംബൈ: ‘റം’ എന്ന പേരിൽ ഇനി ഓൾഡ് മങ്ക് വിൽക്കാനാകുമോ? ഉൽപ്പന്നത്തിൽ യഥാർഥ റമ്മിന്റെ അളവ് അഞ്ച് ശതമാനത്തിൽ താഴെയാണെന്നും ബാക്കി ഭൂരിഭാഗവും ന്യൂട്രൽ സ്പിരിറ്റാണെന്നും ചൂണ്ടിക്കാട്ടി ദേശീയ ഭക്ഷ്യസുരക്ഷാ അതോറിറ്റി (എഫ്എസ്എസ്എഐ). അതിനാൽ ‘റം’ എന്നതിന് പകരം ‘റം ഫ്ലേവേർഡ് സ്പിരിറ്റ്’ എന്ന് മാത്രമേ ഉൽപ്പന്നത്തെ വിശേഷിപ്പിക്കാനാകൂവെന്ന് എഫ്എസ്എസ്എഐ ബോംബെ ഹൈക്കോടതിയെ അറിയിച്ചു. ......
നാഗ്പുർ: ഭക്ഷണം തയാറാക്കാത്തതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ ഭർത്താവിന്റെ ക്രൂരമർദനമേറ്റ് യുവതി മരിച്ചു. മഹാരാഷ്ട്രയിലെ നാഗ്പുരിലാണ് ഞെട്ടിക്കുന്ന സംഭവം. ......
കൊൽക്കത്ത: ആക്രമണ ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ പശ്ചിമ ബംഗാളിലെ വീടുകൾ കേന്ദ്രീകരിച്ചുള്ള പ്രാർത്ഥനായോഗങ്ങളും ശുശ്രൂഷകളും താൽക്കാലികമായി നിർത്തിവെച്ച് ക്രിസ്ത്യൻ സംഘടനകൾ. ഹൗറ, പൂർവ്വ വർദ്ധമാൻ, പൂർവ്വ മേദിനിപൂർ ഉൾപ്പെടെയുള്ള വിവിധ ജില്ലകളിൽ പ്രാർത്ഥനായോഗങ്ങൾക്കെതിരെ തുടർച്ചയായി ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്നതിന്റെ പശ്ചാത്തലത്തിലാണ് നടപടി. ......
ബംഗളുരു: കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാറിന്റെ സ്വപ്ന പദ്ധതികളിലൊന്നാണ് ബംഗളുരു നഗരത്തിലെ തുരങ്കപ്പാത. ഹെബ്ബാളിൽ നിന്ന് സിൽക്ക് ബോർഡ് ജങ്ഷൻ വരെ പതിനേഴ് കിലോമീറ്റർ ദൈർഘ്യത്തിൽ ആറുവരി തുരങ്കപ്പാത നിർമ്മിക്കുകയാണ് ഉദ്ദേശ്യം. ......
ന്യൂഡൽഹി: വാഹനാപകടത്തിൽ പരിക്കേറ്റ വ്യക്തികൾക്ക് ജോലി നഷ്ടപ്പെട്ടിട്ടില്ലെങ്കിലും, തുറന്ന തൊഴിൽ വിപണിയിൽ അവരുടെ യഥാർത്ഥ വരുമാന ശേഷിയെ അപകടം എത്രമാത്രം ബാധിച്ചിട്ടുണ്ടെന്നതായിരിക്കണം നഷ്ടപരിഹാരം നിർണ്ണയിക്കാനുള്ള മാനദണ്ഡമെന്ന് സുപ്രീം കോടതി. ജസ്റ്റിസ് എസ്.വി.എൻ. ......
മുംബൈ: കുട്ടികളുമായി നൽദുർഗ് കോട്ടയിലെത്തിയ ദേശീയ ഗുസ്തി താരം അശ്വിനി മനോഹർ പോൾ മൂന്ന് മക്കളെയും കൂട്ടി കോട്ടയിൽ നിന്ന് നൂറടി താഴ്ചയുള്ള കൊക്കയിലേക്ക് ചാടി. അശ്വിനിയും അഞ്ചര വയസ്സുള്ള മകൻ അജിങ്ക്യയും സംഭവസ്ഥലത്തുതന്നെ മരിച്ചു. ......
ഉജ്ജയിൻ: കത്തുന്ന ചിതയിൽനിന്ന് മൃതദേഹഭാഗങ്ങൾ എടുത്ത് ഭക്ഷിച്ച ‘ലേഡി അഘോരി’ അറസ്റ്റിൽ. കാളി നന്ദ് ഗിരി എന്ന സ്ത്രീയെയാണ് ഉജ്ജയിൻ പൊലീസ് അറസ്റ്റ് ചെയ്തത്. ......
ഭോപാൽ: ഓപ്പറേഷൻ സിന്ദൂറിന്റെ പശ്ചാത്തലത്തിൽ കേണൽ സോഫിയ ഖുറേഷിക്കെതിരെ വിവാദ പരാമർശം നടത്തിയ മധ്യപ്രദേശ് മന്ത്രി വിജയ് ഷായെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി നിഷേധിച്ച സർക്കാർ തീരുമാനം സുപ്രീം കോടതിയിൽ ന്യായീകരിക്കാൻ മധ്യപ്രദേശ് സർക്കാർ. കേസെടുക്കാൻ മതിയായ കാരണങ്ങളില്ലെന്ന വാദമുയർത്തിയാകും സർക്കാർ കോടതിയെ സമീപിക്കുക. ......
ന്യൂഡൽഹി: ജന്തർമന്തറിൽ പ്രതിഷേധത്തിനിടെ വിദ്യാർഥിനിയുടെ പിതാവിനെ ആക്രമിച്ചെന്ന ആരോപണത്തിൽ നിർണായക നീക്കവുമായി ഡൽഹി പൊലീസ്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തതായി അവകാശപ്പെട്ട സ്വതന്ത്ര ഭരദ്വാജിനെ വധശ്രമക്കേസിൽ 72 മണിക്കൂറിനകം അറസ്റ്റ് ചെയ്യുമെന്ന് പൊലീസ് ഉറപ്പുനൽകിയതായി ആക്രമിക്കപ്പെട്ട സഞ്ജയ് കുമാറിന്റെ മകളുടെ അഭിഭാഷകൻ അറിയിച്ചു.
സിജെപി പ്രവർത്തകയായ നിഷുവിന്റെ പിതാവ് സഞ്ജയ് കുമാറിനെ പ്രതിഷേധത്തിനിടെ തലയിൽ അടിച്ചത് താനാണെന്ന് ഹിന്ദുത്വ ഇൻഫ്ലുവൻസറെന്ന് സ്വയം വിശേഷിപ്പിക്കുന്ന സ്വതന്ത്ര ഭരദ്വാജ് നേരത്തെ വീഡിയോയിലൂടെ അവകാശപ്പെട്ടിരുന്നു. ......